Friday, March 21, 2014

വെളിച്ചം!!!

ഒരുപാട് അന്വേഷിച്ചു, തളര്‍ന്നു... ഇനി വിശ്രമിക്കണം.
ശല്യങ്ങള്‍, ഒന്നു വിശ്രമിക്കണം എന്നു വിചാരിച്ചാല്‍ അപ്പൊ കയറി വന്നോളും, എല്ലാത്തിനെയും അവഗണിച്ചു, അവര്‍ തനിയെ പുറത്തിറങ്ങി പോയി.

വാതിലുകള്‍ അഞ്ചും അടച്ചു. ഇനി ആരും വരണ്ട!

പതുക്കെ പുറത്തെ മുറീകളില്‍ നിന്ന് ഏറ്റവും ഉള്ളിലെ മുറിയിലെത്തി.

വെളിച്ചം, അനുപമമായ വെളിച്ചം! ഈ വെളിച്ചം ലഭിക്കാനാണോ ഞാന്‍ ഇത്രയും കാലം വാതിലുകള്‍ തുറന്നിട്ടത്!! പുറത്തു കണ്ടതെല്ലാം അകത്തും! ഇതിനാണോ പുറത്തെല്ലാം അലഞ്ഞു നടന്നത്!!

അപ്പോള്‍ ഇത്രയും കാലം പുറത്തു കണ്ടത് നിഴലായിരുന്നു! എല്ലാം അകത്തുണ്ടായിരുന്നു! ഇരുട്ട് പുറത്തായിരുന്നു, വെളിച്ചം അകത്തും! എന്നാലും അതൊരു ഒന്നൊന്നര വെളിച്ചം തന്നെയായിരുന്നു! ഇരുട്ടിന് ഇത്രയും വെളിച്ചമുണ്ടെങ്കില്‍ വെളിച്ചത്തിന് എന്തൊരു വെളിച്ചമായിരിക്കും!!!

No comments: