Sunday, January 04, 2015

പുളിങ്കൊമ്പ്

കാമ്പസിലെ കല്പടവുകളില്‍ മുട്ടിയുരുമ്മി ഇരിക്കുമ്പോള്‍ അവന്‍ അവള്‍ക്ക് ഒരു പുളി വെച്ചുനീട്ടി, നല്ല മധുരമുള്ള വാളമ്പുളി! താന്‍ പിടിച്ചിരിക്കുന്നത് ഒരു അസ്സല്‍ പുളിങ്കൊമ്പില്‍ തന്നെ - ചെറിയ മധുരത്തോടെ പുളിരസം നാവിലൂടെ ഉള്ളിലേക്കിറങ്ങിയപ്പോള്‍ അവള്‍ ഗൂഢമായി സന്തോഷിച്ചു.

കാലങ്ങള്‍ക്കു ശേഷം, മറിഞ്ഞു വീണ ഏതോ പുളിമരച്ചില്ലയില്‍ നിന്ന് അവന്‍ അവള്‍ക്കായി അടര്‍ത്തിയെടുത്ത ഒരു വെറും വാളമ്പുളിയായിരുന്നു അതെന്ന് നിരാശയോടെ അവള്‍ തിരിച്ചറിഞ്ഞു. കുറച്ചു മധുരവും കുറെയധികം പുളിരസവും ഉള്ള വെറും വാളമ്പുളി!!!

No comments: