"ചേട്ടന്‍
കുറെ നേരമായല്ലൊ ആനകളുടെ ഫോട്ടോകള്‍ എടുത്ത് തിരിച്ചും മറിച്ചും
നോക്കുന്നു... ഇത്രേം നോക്കിയിട്ടും ഒന്നും ഇഷ്ടമായില്ലെ?"
"ഈ ചങ്ങല ഇടാത്ത ഒരു ആനയുടെ ഫോട്ടോ കിട്ടുമൊ?"
ഒരു അന്യഗ്രഹജീവിയെ കാണുന്നതു പോലെ ആ വഴിയോര കച്ചവടക്കാരന്‍ ഫോട്ടോ വാങ്ങാന്‍ വന്ന ആ വ്യക്തിയെ തുറിച്ചു നോക്കി. ഒരു നിമിഷം കഴിഞ്ഞു പതുക്കെ പറഞ്ഞു..
"ആരെടുക്കാനാ ചേട്ടാ, ആദ്യമായിട്ടാ ആനയെ അല്ലാതെ ചങ്ങല കാണുന്ന ഒരാളെ ഞാന്‍ കാണുന്നത്!"
2, 3 ഫോട്ടോകള്‍ (ആനയുടെ തന്നെ) വാങ്ങി അയാള്‍ പോയി!
ആനയോടൊപ്പം ചങ്ങലയും കണ്ട ആ അയാള്‍ എന്റെ അച്ഛന്‍ ആണ്. തൊട്ടടുത്ത ദിവസം, യാദൃശ്ചികമായി അന്നാ സംഭാഷണം നേരിട്ടു കേള്‍ക്കാന്‍ ഇടയായ അച്ഛന്റെ ഒരു സുഹൃത്താണ്, എന്നോടിതു പറഞ്ഞത്. പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. "എനിക്കെന്നും അതിശയം ആണ് നിന്റെ അച്ഛന്‍.. അങ്ങനെ ഒരു ഫോട്ടൊ കിട്ടില്ലെന്നു അയാള്‍ക്ക് അറിയുമായിരിക്കും... എന്നാലും, ആ ചോദ്യം ചോദിക്കാന്‍ ഉണ്ടായ മനസ്സ്!"
കണ്ണ് നിറയാതെ പുഞ്ചിരിയോടെ തന്നെ ഞാന്‍ പറഞ്ഞു... "നമ്മളില്‍ പലരും കാണിക്കുന്നതേ കാണുന്നുള്ളൂ... കാണേണ്ടതു കാണാനുള്ള കണ്ണ് നമ്മളൊക്കെ എന്നേ വേണ്ടെന്നു വെച്ചു!"
വാല്‍ക്കഷ്ണം: പൂരങ്ങളും ആഘോഷങ്ങളും ഒക്കെ ഇഷ്ടപ്പെടുന്ന വ്യക്തി തന്നെയാണ് ഞാന്‍. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെയും ഇഷ്ടമാണ്. പക്ഷെ അതിനേക്കാള്‍ ഇഷ്ടമാണ് സര്‍വ്വസ്വാതന്ത്ര്യത്തോടെയും കാട്ടിലൂടെ മദിച്ചു ഒരു കൂട്ടമായി നടക്കുന്ന ആനകളെ.. നിങ്ങളത് ഫോട്ടോ പിടിച്ചോ വീഡിയോ എടുത്തോ കാണിക്കാന്‍ മെനക്കെടണം എന്നും ഇല്ല! അതു കാണാനുള്ള മനസ്സ് എനിക്കിന്നും ഉണ്ട്!!!
തിരുവമ്പാടി ശിവസുന്ദര്‍ ജീവിച്ചിരുന്നപ്പോള്‍ വീഴാത്ത ഒരു തുള്ളി കണ്ണുനീര്‍ പോലും മരിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും വരില്ല! കാലാനുസൃതമായി മാറ്റാന്‍ പറ്റാത്ത ഒരു ആചാരവും നമുക്കില്ല. പലതവണ മാറ്റിയിട്ടും ഉണ്ട്. പുറത്തു നിന്നു ഒരു മുറവിളിയുടെ ആവശ്യം നമുക്കുണ്ടാവരുത്.
കാണേണ്ടത് കാണണം, മാറേണ്ടത് മാറണം!

No comments:
Post a Comment