Saturday, February 02, 2019

Coincidence - Miracle - Grace

What is a coincidence?
When some things fall in place beyond our expectations... positively or negatively in effect... When it's negative, we often call it, an accident!
When accidents/coincidences repeat in life, on various occasions, some people start noticing it... I'd like to call them the lucky ones! They realize there is something beyond just coincidence in them. They start wondering that Miracles happening in their life (mostly if the effect is positive, otherwise they call it fate/curse).
Luckiest among the lucky ones realize that nothing is a coincidence, nothing is a Miracle... They are all masterpieces of perfection! Everything works according to the Master plan!!! Everything happens in Grace.
So after all, it's the same thing... Whether we call it coincidence/accident/miracle/fate/Grace! So what's the big deal? It's just a matter of choice -- Whether you want to live in
1. A street of accidents
2. A wonderland or miracles like a kid (who has no idea of what is happening around)
3. Or as a King in the Kingdom of Ultimate Grace!
It's YOUR CHOICE!!!
NB: So how do we know the Master plan of Grace? How to realize? There is only one way... Get connected to the network of Master plans through the best network provider!
It's a precious gracious secret! Will tell you personally 

Monday, March 12, 2018

തിരുവമ്പാടി ശിവസുന്ദര്‍

"ചേട്ടന്‍ കുറെ നേരമായല്ലൊ ആനകളുടെ ഫോട്ടോകള്‍ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു... ഇത്രേം നോക്കിയിട്ടും ഒന്നും ഇഷ്ടമായില്ലെ?"

"ഈ ചങ്ങല ഇടാത്ത ഒരു ആനയുടെ ഫോട്ടോ കിട്ടുമൊ?"

ഒരു അന്യഗ്രഹജീവിയെ കാണുന്നതു പോലെ ആ വഴിയോര കച്ചവടക്കാരന്‍ ഫോട്ടോ വാങ്ങാന്‍ വന്ന ആ വ്യക്തിയെ തുറിച്ചു നോക്കി. ഒരു നിമിഷം കഴിഞ്ഞു പതുക്കെ പറഞ്ഞു..
"ആരെടുക്കാനാ ചേട്ടാ, ആദ്യമായിട്ടാ ആനയെ അല്ലാതെ ചങ്ങല കാണുന്ന ഒരാളെ ഞാന്‍ കാണുന്നത്!"
2, 3 ഫോട്ടോകള്‍ (ആനയുടെ തന്നെ) വാങ്ങി അയാള്‍ പോയി!

ആനയോടൊപ്പം ചങ്ങലയും കണ്ട ആ അയാള്‍ എന്റെ അച്ഛന്‍ ആണ്. തൊട്ടടുത്ത ദിവസം, യാദൃശ്ചികമായി അന്നാ സംഭാഷണം നേരിട്ടു കേള്‍ക്കാന്‍ ഇടയായ അച്ഛന്റെ ഒരു സുഹൃത്താണ്, എന്നോടിതു പറഞ്ഞത്. പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. "എനിക്കെന്നും അതിശയം ആണ് നിന്റെ അച്ഛന്‍.. അങ്ങനെ ഒരു ഫോട്ടൊ കിട്ടില്ലെന്നു അയാള്‍ക്ക് അറിയുമായിരിക്കും... എന്നാലും, ആ ചോദ്യം ചോദിക്കാന്‍ ഉണ്ടായ മനസ്സ്!"

കണ്ണ് നിറയാതെ പുഞ്ചിരിയോടെ തന്നെ ഞാന്‍ പറഞ്ഞു... "നമ്മളില്‍ പലരും കാണിക്കുന്നതേ കാണുന്നുള്ളൂ... കാണേണ്ടതു കാണാനുള്ള കണ്ണ് നമ്മളൊക്കെ എന്നേ വേണ്ടെന്നു വെച്ചു!"

വാല്‍ക്കഷ്ണം: പൂരങ്ങളും ആഘോഷങ്ങളും ഒക്കെ ഇഷ്ടപ്പെടുന്ന വ്യക്തി തന്നെയാണ് ഞാന്‍. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെയും ഇഷ്ടമാണ്. പക്ഷെ അതിനേക്കാള്‍ ഇഷ്ടമാണ് സര്‍വ്വസ്വാതന്ത്ര്യത്തോടെയും കാട്ടിലൂടെ മദിച്ചു ഒരു കൂട്ടമായി നടക്കുന്ന ആനകളെ.. നിങ്ങളത് ഫോട്ടോ പിടിച്ചോ വീഡിയോ എടുത്തോ കാണിക്കാന്‍ മെനക്കെടണം എന്നും ഇല്ല! അതു കാണാനുള്ള മനസ്സ് എനിക്കിന്നും ഉണ്ട്!!!

തിരുവമ്പാടി ശിവസുന്ദര്‍ ജീവിച്ചിരുന്നപ്പോള്‍ വീഴാത്ത ഒരു തുള്ളി കണ്ണുനീര്‍ പോലും മരിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും വരില്ല! കാലാനുസൃതമായി മാറ്റാന്‍ പറ്റാത്ത ഒരു ആചാരവും നമുക്കില്ല. പലതവണ മാറ്റിയിട്ടും ഉണ്ട്. പുറത്തു നിന്നു ഒരു മുറവിളിയുടെ ആവശ്യം നമുക്കുണ്ടാവരുത്.

കാണേണ്ടത് കാണണം, മാറേണ്ടത് മാറണം!

Sunday, January 04, 2015

പുളിങ്കൊമ്പ്

കാമ്പസിലെ കല്പടവുകളില്‍ മുട്ടിയുരുമ്മി ഇരിക്കുമ്പോള്‍ അവന്‍ അവള്‍ക്ക് ഒരു പുളി വെച്ചുനീട്ടി, നല്ല മധുരമുള്ള വാളമ്പുളി! താന്‍ പിടിച്ചിരിക്കുന്നത് ഒരു അസ്സല്‍ പുളിങ്കൊമ്പില്‍ തന്നെ - ചെറിയ മധുരത്തോടെ പുളിരസം നാവിലൂടെ ഉള്ളിലേക്കിറങ്ങിയപ്പോള്‍ അവള്‍ ഗൂഢമായി സന്തോഷിച്ചു.

കാലങ്ങള്‍ക്കു ശേഷം, മറിഞ്ഞു വീണ ഏതോ പുളിമരച്ചില്ലയില്‍ നിന്ന് അവന്‍ അവള്‍ക്കായി അടര്‍ത്തിയെടുത്ത ഒരു വെറും വാളമ്പുളിയായിരുന്നു അതെന്ന് നിരാശയോടെ അവള്‍ തിരിച്ചറിഞ്ഞു. കുറച്ചു മധുരവും കുറെയധികം പുളിരസവും ഉള്ള വെറും വാളമ്പുളി!!!

Wednesday, December 31, 2014

നമ്മള്‍

ഞാനും നീയും ചേര്‍ന്നാല്‍ നമ്മളാവില്ല,
അതിനു ഞാനും നീയും എന്ന ബോധം
നമ്മളില്‍ ലയിച്ച് ഇല്ലാതാവണം!!!

Friday, March 21, 2014

CONFUSION

സത്യം പറഞ്ഞാല്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. പക്ഷെ എന്റെ ആശയക്കുഴപ്പത്തിന്റെ വ്യക്തത ഞാന്‍ മനസ്സിലാക്കുന്നത് എല്ലാ വിശദീകരണങ്ങളും അതിനെ വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുമ്പോളാണ്!

To be frank, I am too confused. But I realize I have that much clarity in my confusion while all the explanations fail to clarify my confusion!

വെളിച്ചം!!!

ഒരുപാട് അന്വേഷിച്ചു, തളര്‍ന്നു... ഇനി വിശ്രമിക്കണം.
ശല്യങ്ങള്‍, ഒന്നു വിശ്രമിക്കണം എന്നു വിചാരിച്ചാല്‍ അപ്പൊ കയറി വന്നോളും, എല്ലാത്തിനെയും അവഗണിച്ചു, അവര്‍ തനിയെ പുറത്തിറങ്ങി പോയി.

വാതിലുകള്‍ അഞ്ചും അടച്ചു. ഇനി ആരും വരണ്ട!

പതുക്കെ പുറത്തെ മുറീകളില്‍ നിന്ന് ഏറ്റവും ഉള്ളിലെ മുറിയിലെത്തി.

വെളിച്ചം, അനുപമമായ വെളിച്ചം! ഈ വെളിച്ചം ലഭിക്കാനാണോ ഞാന്‍ ഇത്രയും കാലം വാതിലുകള്‍ തുറന്നിട്ടത്!! പുറത്തു കണ്ടതെല്ലാം അകത്തും! ഇതിനാണോ പുറത്തെല്ലാം അലഞ്ഞു നടന്നത്!!

അപ്പോള്‍ ഇത്രയും കാലം പുറത്തു കണ്ടത് നിഴലായിരുന്നു! എല്ലാം അകത്തുണ്ടായിരുന്നു! ഇരുട്ട് പുറത്തായിരുന്നു, വെളിച്ചം അകത്തും! എന്നാലും അതൊരു ഒന്നൊന്നര വെളിച്ചം തന്നെയായിരുന്നു! ഇരുട്ടിന് ഇത്രയും വെളിച്ചമുണ്ടെങ്കില്‍ വെളിച്ചത്തിന് എന്തൊരു വെളിച്ചമായിരിക്കും!!!

Friday, May 17, 2013

യാത്രക്കാരുടെ ശ്രദ്ധക്ക് (Passengers, Your kind attention please)...

സ്വര്‍ഗ്ഗത്തെ മോഹിച്ച യാത്രികരെല്ലാം
നരകത്തെയല്ലോ തീര്‍ത്തതുലകില്‍!


Passengers to Heaven,
Made life a Hell here!

മാന്യന്മാരുടെ കളി

മാതൃഭൂമി വാര്‍ത്തയുടെ തുടക്കം ഇങ്ങനെ...
ന്യൂഡല്‍ഹി: മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍,...
(http://www.mathrubhumi.com/story.php?id=361771)
.................................
പണക്കാരുടെ കളി എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം!

വളരെ ‘ലളിതമായി, കോടി’കളുടെ ഓഹരികള്‍ പല ടീമിലും സ്വന്തമാക്കിയ ഇതിന്റെ സ്ഥാപകന്‍, അപമാനകരമായ രീതിയില്‍ പുറത്തായി!

രാജ്യത്തെ സുരക്ഷാഭടന്മാരെ സ്വന്തം വീട്ടുകാവലിനു വിലക്കെടുത്ത ഒരു ടീം ഉടമസ്ഥന്‍!

സമ്മാനമായി എവിടുന്നോ കിട്ടിയ ആഢംബരവാഹനത്തിനു നികുതി ഒഴിവാക്കി കിട്ടാന്‍ അപേക്ഷിച്ച പാവം രാജ്യസഭാംഗം, അദ്ദേഹമാണത്രേ ഈ കളിയുടെ ദൈവം!

മദ്യരാജാവിനും ഉണ്ട് സ്വന്തമായി ഒരു ടീം! കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അവര്‍ ആത്മഹത്യ ചെയ്യുന്നതുവരെ കാത്തിരിക്കുന്ന ബാങ്കുകള്‍ മത്സരിക്കുകയാണ് ഈ പട്ടിണിപ്പാവത്തിന്റെ കടം എഴുതിത്തള്ളാന്‍!

ഇന്ത്യന്‍ നായകന്റെ വീട്ടിനു പരിസരത്തും ഉണ്ടായി, കുടിവെള്ളക്ഷാമമുള്ള സ്ഥലത്ത് സ്വകാര്യ നീന്തല്‍ക്കുളം സ്ഥാപിച്ചതിനെതിരെ നാട്ടുകാരുടെ സമരം!

ലോകത്തിലെ ഏറ്റവും നല്ല ബോളര്‍ ലോകകപ്പില്‍ മരുന്നടിച്ചതിനു പുറത്താക്കപ്പെട്ടവന്‍, നിശാക്ലബ്ബുകളുടെ സ്ഥിരം തോഴന്‍!

കോഴക്കേസില്‍ ഒരാള്‍ക്കെതിരെ എങ്കിലും ആരോപണം ഉയരാത്ത ഏതെങ്കിലും രാജ്യം ഈ കളീയില്‍ ലോകകപ്പ് നേടിയിട്ടുണ്ടോ?
...................................

കോടികളുടെ അഴിമതികള്‍ ആരോപിക്കപ്പെട്ടിട്ടും, മിക്കവാറും തെളിയിക്കപ്പെട്ടിട്ടും, ഇന്നും ഭരിക്കുന്നവരുടെ നാടാണിത്.
മാനഭംഗകേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനങ്ങളും അദ്ധ്യക്ഷസ്ഥാനങ്ങളും വഹിക്കുന്ന നാട്.
ഇവരെയൊക്കെ വീണ്ടും വീണ്ടും ഭരണമേല്‍പ്പിക്കുന്ന കഴുതകളുടെ നാട്!!!
മുക്കിലും മൂലയിലും പീഢനവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നാട്, ‘സദാചാരി’കളുടെ സ്വന്തം നാട്!
... ഈ ലിസ്റ്റ് എഴുതിപൂര്‍ത്തിയാക്കാന്‍ ഒരിക്കലും സാധിക്കാത്ത നാട്!
......................................

ഇതില്‍ ആരുടെ മാന്യതയാണ് ശ്രീശാന്തിനെതിരെ താരതമ്യേന ചെറിയ, ഇതുവരെ തെളിയിക്കപ്പെടാത്ത ഒരു ആരോപണം ഉയര്‍ന്നപ്പോഴേക്കും തകര്‍ന്നു വീണത്? അതോ ‘മാന്യത’ എന്ന വാക്കിന് പുതിയ അര്‍ത്ഥങ്ങള്‍ വല്ലതും ഉണ്ടായോ? മാന്യമായ (പഴയ അര്‍ത്ഥത്തില്‍) പല വാക്കുകള്‍ക്കും (ഉദാ: ഐസ്ക്രീം) അര്‍ത്ഥഭേദം സംഭവിച്ച നാടാണല്ലോ ഇത്!

ഇനിയിപ്പോള്‍ സത്യത്തില്‍ അയാള്‍ ആ കുറ്റം ചെയ്തെങ്കില്‍ തന്നെ (അങ്ങനെയാവാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു) ഞാനതിനെ ഇങ്ങനെയേ വിശേഷിപ്പിക്കൂ...

“ചേരയെത്തിന്നുന്നവരുടെ നാട്ടില്‍ ചെന്നപ്പോള്‍ ഒരു ചെറിയ കഷണം അവനും തിന്നു! നടുക്കഷണം ഒന്നും എന്തായാലും അവനു കിട്ടിയിട്ടില്ല, അതിനി ഏതു കോടതി പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല!!!”

Monday, March 12, 2007

Be Fine... Be Mine...!!!




Dearest...

I'll not be complete if I don't say this to you...
Still I never thought I'll admit one day this to you!!!!!!!
Just I want to say... I miss you! and I'll be...


Call me whenever you feel to talk with me...
Call me never for the sake of calling!

And.... I'll call you whenever I feel to talk with you...!!!
Only when I'll feel to talk with you...

We may not talk a lot... we may not meet so often...
Still I can be true to you...
I can be true in my smile... in my care... in my words...
More over in my LOVE...!!!

I value you, I love you...
Much as a sister,
More as a friend,
Much more as a person!!!

You are special to me in your own ways...
I have no other you...
Only you...

Be fine, Be mine...
Wherever you are...
However you are...!!!